17
Nov 2025
Fri
17 Nov 2025 Fri
Stray dog bites LDF candidate in Pathanamthitta

പത്രികാസമര്‍പ്പണം കഴിഞ്ഞുമടങ്ങവെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തെരുവുനായ കടിച്ച. പത്തനംതിട്ട ഓമല്ലൂര്‍ പറയനാലിയിലാണ് സംഭവം. നാലാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജലജയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാലില്‍ കടിയേറ്റ ജലജ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുകയും പ്രതിരോധകുത്തിവയ്പ് എടുക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയെയും നായ കടിച്ചിരുന്നു ഇടുക്കി ബൈസണ്‍വാലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി ജാന്‍സി ബിജുവിനാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടഭ്യര്‍ഥിച്ച് പ്രദേശത്തെ വീട്ടില്‍ കയറിയപ്പോഴായിരുന്നു നായ കടിച്ചത്.

ALSO READ: ദുബൈ എയർഷോക്കിടെ തേജസ് പോർവിമാനം തകർന്നുവീണു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക