കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായയുടെ വിളയാട്ടം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 11 പേര്‍ക്ക് കടിയേറ്റു. (Stray dog causes panic again in Kannur; 11 people bitten) ഇന്നലെ കണ്ണൂര്‍ നഗരമധ്യത്തില്‍ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു.
|
ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാല്‍നടക്കാര്‍ക്കും ബസ് കാത്തിരുന്നവര്‍ക്കും ബൈക്കില്‍ ഇരുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് കടിയേറ്റത്.
കടിയേറ്റവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി രാവിലെ മുതല്‍ നഗരത്തിലെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പലരും കുടയും ബാഗും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു.
ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. രാവിലെ പരാക്രമം തുടങ്ങിയ നായ് ഉച്ചക്കു ശേഷവും പലയിടങ്ങളിലായി ആളുകളെ ആക്രമിച്ചു. നായയെ ചൊവ്വാഴ്ച വൈകീട്ടോടെ ചത്ത നിലയില്‍ കണ്ടെത്തി.
നായ്ക്ക് പേയിളകിയിട്ടുണ്ടെന്ന് സംശയമുണ്ട്. ഇത് കൂടുതല്‍ നായ്ക്കളെ കടിക്കാനും സാധ്യതയേറെയാണെന്നത് പ്രദേശവാസികള്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും തെരുവുനായ്കള്‍ തമ്പടിക്കുകയാണ്. നേരത്തെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിരവധി പേരെ തെരുവുനായ് കടിച്ചിരുന്നു.
നഗരത്തില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാനായി അധികൃതര്‍ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടിയേറ്റ് ചികിത്സ തേടിയവര്‍
പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാരന്‍ കൂത്തുപറമ്പിലെ സിബിന്‍ (32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍ നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്‌നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍ (19), എസ്.ബി.ഐ ജീവനക്കാരന്‍ രജീഷ് (39), എറണാകുളം സ്വദേശി രവികുമാര്‍ (40).
കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60), വാരം സ്വദേശി സുഷില്‍ (30), കൂത്തുപറമ്പിലെ സഹദേവന്‍ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന്‍ (71), കടമ്പൂരിലെ അശോകന്‍ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരന്‍ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65), വിദ്യാര്‍ഥിനി കാഞ്ഞങ്ങാട്ടെ ലെനന്ദന (21), മണിക്കടവിലെ ജിനോ (46) തുടങ്ങി 30ഓളം പേര്‍ക്കാണ് തെരുവ് നായുടെ കടിയേറ്റത്. ഇവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു.


