29
May 2025
Tue
29 May 2025 Tue
suhas shetty murder

മംഗളൂരു: ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായി സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരണ്‍ വേദികെയും. (Suhas Shetty’s murder; Sangh Parivar organizations demand investigation into Popular Front’s role)  സംഭവവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിന് എന്‍ഐഎ അന്വേഷണം നടത്തണമെന്ന ആവശ്യം സംഘപരിവാര സംഘടനകള്‍ ആവര്‍ത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഎഫ്‌ഐയുടെ ആക്രമണ രീതിയിലും ഷെട്ടിയുടെ കൊലപാതകത്തിന്റെ രീതിയും തമ്മില്‍ നിരവധി സാമ്യതകളുണ്ടെന്ന് എച്ച്‌ജെവി പ്രാന്ത പ്രമുഖ കെടി ഉല്ലാസും വിഎച്ച്പി നേതാവ് ശരണ്‍ പമ്പ്വെലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ”ഇതിന് പിന്നില്‍ വലിയൊരു ശക്തിങും ഫണ്ടിങും ഉണ്ട്. കൃത്യമായി ലക്ഷ്യമിട്ടുള്ള കൊലപാതകത്തില്‍ പിഎഫ്‌ഐക്കുള്ള പങ്ക് ശക്തമായി സംശയിക്കുന്നു”- ഉല്ലാസ് ആരോപിച്ചു.

ALSO READ: ഗസ പൂര്‍ണമായും പിടിച്ചെടുക്കാനൊരുങ്ങി ഇസ്രായേല്‍ സൈന്യം; സയണിസ്റ്റ് സ്വപ്‌നം നടക്കാന്‍ പോകുന്നില്ലെന്ന് ഹമാസ്

മുഹമ്മദ് ഫാസിലിന്റെ മരണത്തിലുള്ള പ്രതികാര നടപടിയായി മാത്രം ഇതിനെ കാണു്‌നനില്ല. വലിയ സാമ്പത്തിക പിന്തുണയും ആസൂത്രണവും ഇതിന് പിന്നിലുണ്ട്. അക്രമികള്‍ യാതൊരു ധൃതിയുമില്ലാതെയാണ് കൃത്യം നടപ്പാക്കിയതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്തുണ്ടായ പ്രദേശവാസികളുടെ പെരുമാറ്റവും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുവെന്ന് ഉല്ലാസ് പറഞ്ഞു.

പ്രശാന്ത് പൂജാരി കൊലപാതക കേസില്‍ ഉള്‍പ്പെട്ട മുസ്തഫയ്ക്കും കബീറിനും സുഹാസ് ഷെട്ടിയുടെ കൊലയിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഉല്ലാസ് പറഞ്ഞു. സുഖന്ദര ഷെട്ടി കൊലക്കേസില്‍ ഉള്‍പ്പെട്ട നൗഷാദ് ആണ് സാമ്പത്തിക സഹായം നല്‍കിയതെന്ന് സംശയമുണ്ട്. സുഹാസ് ഷെട്ടി വധക്കേസില്‍ അറസ്റ്റിലായ സഫ്‌വാന്‍ ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്റെ വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നതെന്നും ഉല്ലാസ് ചൂണ്ടിക്കാട്ടി.

സുഹാസിന്റെ നീക്കങ്ങളെക്കുറിച്ച് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ അക്രമികള്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഉല്ലാസ് ആരോപിച്ചു. ഈ കോണ്‍സ്റ്റബിള്‍ സുഹാസിനെ നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയിരുന്നുവെന്ന് അമ്മയും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സുഹാസ് വാഹനത്തില്‍ ഒരു തരത്തിലുള്ള ടൂള്‍സും സൂക്ഷിക്കരുതെന്ന് പോലീസ് പറഞ്ഞിരുന്നതായും ഉല്ലാസ് പറഞ്ഞു.

സുഹാസ് ഷെട്ടി കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രഞ്ജിത്തിനും നാഗരാജിനും ക്രമിനല്‍ പശ്ചാത്തലമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ഉല്ലാസ് പറഞ്ഞു. അന്വേഷണം വഴിതിരിച്ചു വിടാനാണ് രണ്ട് ഹിന്ദുക്കളെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.