തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് മുഴുവന്‍ വില കുതിച്ചു കയറവേ സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയും വിലകൂട്ടുന്നു.(Supplyco by increasing the price of subsidized goods) അരിയടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈകോ വര്‍ധിപ്പിച്ചു.
|
സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വര്‍ധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയില്‍ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയില്‍നിന്ന് 115 രൂപയാക്കിയും ഉയര്‍ന്നിട്ടുണ്ട്.
സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
പുതിയ നിരക്ക് ബ്രാക്കറ്റില്‍
കുറുവ അരി (kg) – 30 ( 33)
തുവരപ്പരിപ്പ് (kg) – 111 (115)
മട്ട അരി (kg) – 30 ( 33)
പഞ്ചസാര (kg) – 27 (33)
വില കുറഞ്ഞത്
ചെറുപയര്‍ (kg) – 92 (90)
നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിര്‍ത്തലാക്കിയിരുന്നു. പഞ്ചസാരയുടെ വില ആറ് രൂപ വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍, ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്‌സിഡി ഇനത്തില്‍ പെട്ട നാല് അരികളില്‍ ജയ അരിക്ക് മാത്രമാണ് നിലവില്‍ വില വര്‍ധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെന്‍ഡറിലുണ്ടായ വിലവര്‍ധനവാണ് അവശ്യസാധനങ്ങള്‍ക്ക് വിലവര്‍ധിക്കാനുള്ള കാരണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി ആദ്യവില്പന നടത്തും.
ഈ മാസം അഞ്ച് മുതല്‍ പതിനൊന്ന് വരെയാണ് ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ ആറ് മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.
ALSO WATCH