30
Apr 2024
Tue
30 Apr 2024 Tue
muslim women divorce

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വിവാഹ മോചനം നേടാമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ്. വിവാഹ മോചനത്തിനായി ശരീഅത് നിയമ പ്രകാരമുള്ള ‘ഖുല്‍അ്’ അവലംബിക്കാമെന്ന വിധിയില്‍ ഹൈക്കോടതിയിലെ കേസിലെ ഹര്‍ജിക്കാര്‍ക്കാണ് നോട്ടീസയച്ചത്. (supreme-court-issues-notice-against-kerala-high-court-s-judgment-upholding-muslim-women-s-right-to-seek-extra-judicial-divorce-khula )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണാ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ മുസ്ലിം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാന്‍ അവകാശമുണ്ടെന്നായിരുന്നു 2021ലെ ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

സ്ത്രീക്ക് വിവാഹമോചനം നേടാന്‍ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെടണമെന്നും ഏകപക്ഷീയമായ സമ്പൂര്‍ണാവകാശം ഇക്കാര്യത്തില്‍ സ്ത്രീക്ക് ഇസ്ലാം നല്‍കുന്നില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, ഇസ്ലാം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹമോചനമാര്‍ഗമായ ഖുല്‍ഇന് ഭര്‍ത്താവിന്റെ സമ്മതം വേണ്ടെന്നായിരുന്നു ഹൈക്കോടതി നിലപാട്.

ഇത് ചോദ്യം ചെയ്ത് കേരള മുസ്സീം ജമാഅത്തും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേരള മുസ്സീം ജമാഅത്തിനായി അഭിഭാഷകന്‍ ബാബു കറുകപ്പാടം ഹാജരായി. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ബാബു കറുകപ്പാടത്ത്, അഡ്വ. നിഷ രാജന്‍ ശങ്കര്‍, അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ. മുഹമ്മദ് മുശ്താഖ്. ടി. എം എന്നിവരും ഹാജരായി.

ദമ്പതിമാര്‍ക്കിടയില്‍ ഉള്ള പിണക്കം മൂര്‍ച്ഛിച്ച് ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ ഭാര്യ ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടാവുകയും ഭര്‍ത്താവിനെ വെറുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാം. ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുനല്കി ത്വലാഖ് വാങ്ങുന്ന രീതിക്കാണ് ഖുല്‍അ് എന്ന് പറയുന്നത്.