14
Feb 2026
Tue
14 Feb 2026 Tue
Supreme court condemns police actions against CJP protest

ന്യൂഡല്‍ഹി: വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണെന്നും അതിനാല്‍ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹത്തിന് മുന്‍പ് സ്ത്രീയും പുരുഷനും അപരിചിതരാണ്. അപരിചിതരുമായി ഇടപെടുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കണം. വിവാഹത്തിന് മുന്‍പ് ആരും ആരെയും വിശ്വസിക്കില്ല. കര്‍ശനമായ ജീവിത സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിനായി പോവില്ല. നിരീക്ഷണം പഴയ രീതിയായി തോന്നാം. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിന് ആളുകള്‍ എങ്ങനെ വഴങ്ങുന്നുവെന്ന് മനസിലാക്കുന്നതില്‍ പരാജയമാണെന്നും സുപ്രിംകോടതി പറഞ്ഞു.

2022-ല്‍ ഒരു മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടതെന്നും ഡല്‍ഹിയിലും പിന്നീട് ദുബായിലും വെച്ച് വിവാഹ വാഗ്ദാനം നല്‍കി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുമായിരുന്ന പ്രോസിക്യൂഷന്‍ കേസ്.

യുവതിയുടെ സമ്മതമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക