13
Feb 2023
Tue
13 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണാ അയൂബിനെതിരേ ഇ.ഡി രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പുകേസിൽ സുപ്രീംകോടതി വിധി ഇന്ന്. ഗാസിയാബാദ് കോടതിയുടെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാണാ അയൂബ് നൽകിയ ഹർജിയിലാണ് ഇന്ന് വിധിവരുന്നത്. സമൻസ് അയക്കാൻ ഗാസിയാബാദ് കോടതിക്ക് അധികാരമില്ലെന്നാണ് റാണാ അയൂബ് വാദിക്കുന്നത്.

ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യൻ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചേരി നിവാസികളുടേയും കോവിഡ് രോഗികളുടേയും സഹായത്തിനായി ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ഫണ്ട് ശേഖരിക്കുകയും പിന്നീട് നവി മുംബൈയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നുമാണ് റാണയ്‌ക്കെതിരായ ഇ.ഡിയുടെ ആരോപണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക