16
Mar 2024
Mon
16 Mar 2024 Mon
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ (Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha) പുതിയ ഗാനം പുറത്തിറങ്ങി. ‘നാടാകെ നാടകം’ എന്നു തുടങ്ങുന്ന ഗാനം വൈശാഖ് സുഗുണന്‍ എഴുതി ഡോണ്‍ വിന്‍സന്റ് കമ്പോസ് ചെയ്തിരിക്കുന്നു. രണ്ടു ദിവസം കൊണ്ട് ഒരു മില്യണിലധികം വ്യൂസ് ഈ ഗാനം നേടിക്കഴിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അലോഷി ആഡംസ്, സന്നിധാനന്ദന്‍, അശോക്‌ ടി. പൊന്നപ്പന്‍, സുബ്രഹ്മണ്യന്‍ കെ.വി., സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് പതിനാറിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഈ ഗാനത്തിലും അത്തരത്തിൽ തന്നെയുള്ള ഒരു അവതരണമാണ് പ്രേക്ഷകന് കാണുവാൻ കഴിയുന്നത്. ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.