28
Dec 2024
Tue
28 Dec 2024 Tue
ET Muhammed Basheer

ഡല്‍ഹി: സംഭല്‍ മസ്ജിദ് സര്‍വെയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമപോരാട്ടത്തിനൊരുങ്ങി മുസ്ലിം ലീഗ്. (Survey illegal; League moves Supreme Court on Sambhal Masjid issue) പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുന്നതിനെതിരേ ലീഗ് സുപ്രിം കോടതിയെ സമീപിക്കുമെന്ന് മഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയതാണ് ഇതിനെല്ലാം തുടക്കമെന്ന് ഇ.ടി പറഞ്ഞു.

നിയമം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത കോടതിക്കുണ്ട്. കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പ്രിയപ്പെട്ടവരേ നിങ്ങള്‍ എനിക്കൊപ്പം നില്‍ക്കണം; നിങ്ങളില്ലെങ്കിലും ഞാന്‍ പിന്നോട്ടില്ല; പാക് ഭരണകൂടത്തെ വിറപ്പിച്ച് ബുഷ്‌റ ബീവിയുടെ മാസ് എന്‍ട്രി

വളരെ സങ്കീര്‍ണവും സംഭീതവുമായ ഒരു സാഹചര്യത്തിലേക്ക് ഈ നാട് പോവുകയാണ്. സംഭലിന്റെ കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അനാവശ്യമായി, നിയമവിരുദ്ധമായി അവിടെ ചെയ്തിട്ടുള്ള കാര്യങ്ങളാണ് ആറ് പേരുടെ മരണത്തില്‍ കലാശിച്ചത്.

മസ്ജിദില്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊരു സര്‍വെ നടത്താന്‍ പാടില്ലായിരുന്നു. സര്‍വെക്കായി പോകുന്നവര്‍ വളരെ പ്രകോപനപരാമയ മുദ്രാവാക്യം വിളിക്കുന്നത് കണ്ടു. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന അന്തരീക്ഷം പൂര്‍ണമായും ഇല്ലാതാക്കാനാണ് ഒരുകൂട്ടര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.