
തിരുവനന്തപുരം: സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യപദ്ധതി പ്രവർത്തി പരിചയത്തിന്റെ മറവിൽ ആയുധനിർമാണം നടക്കുന്നതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ. ഇക്കാര്യം പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അതിനാൽ കൃത്യമായ മേൽനോട്ടം ഉണ്ടാവണമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ബൈജുഭായ് ടി.പി. പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികൾക്കുമാണ് ഡയറക്ടറുടെ നിർദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവിൽ ആയുധനിർമ്മാണം നടക്കുന്നതായി എഡിജിപിയുടെ റിപ്പോർട്ട് ഉണ്ടെന്ന് സർക്കുലറിൽ പറയുന്നു. ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ബൈജുഭായ് ടിപി നിർദ്ദേശിച്ചു.
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2023