13
Feb 2023
Wed
13 Feb 2023 Wed

ഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്. ലോകം ഇന്ത്യയുടെ വളര്‍ച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ ലക്ഷ്യം കണ്ടുവെന്ന് ധനമന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ പണിയും, 50 പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കും , പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍ഷം കൂടി തുടരും, റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടിയാണ് നീക്കി വച്ചത്. നഗരവികസനത്തിന് 10000 കോടി നീക്കി വച്ചു. മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും. രാജ്യത്ത് 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചതായി മന്ത്രി പറഞ്ഞു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക