23
Jun 2025
Wed
23 Jun 2025 Wed
burning ship

കണ്ണൂര്‍: കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ കപ്പല്‍ ഉള്‍ക്കടലില്‍നിന്ന് തെക്കുകിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നു. (The burning ship is moving southeast) കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തൃശൂരിനും എറണാകുളത്തിനും ഇടയിലുള്ള തീരത്ത് അടിയാനാണ് സാധ്യതയെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പി.കെ. അരുണ്‍ കുമാര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങളില്‍ ഇപ്പോഴും ജാഗ്രത നിര്‍ദേശമുണ്ട്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ നല്‍കുന്ന വിവരം. കാറ്റിന്റെ ഗതിയും തീ നിയന്ത്രിക്കുന്നതില്‍ തിരിച്ചടിയാണ്.

അഴീക്കല്‍ തുറമുഖത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍ പെട്ട കപ്പലിലെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനും കാണാതായ നാലു പേരെ കണ്ടെത്താനും പ്രഥമ പരിഗണന നല്‍കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച യോഗം ചേര്‍ന്നത്.

ALSO READ: Kerala Rain Alert: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തിപ്പെടുന്നു, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്; 4 ദിവസത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ

ഇതിനിടെ അപകടത്തില്‍ പെട്ട കപ്പലില്‍ 2000 ടണ്‍ ഫ്യുവല്‍ ഓയിലും 240 ടണ്‍ ഡീസലും ഉണ്ടെന്ന വിവരം പുറത്തുവന്നു. തീപടര്‍ന്ന ഭാഗത്തോടടുത്താണ് ഇന്ധന ടാങ്ക് എന്നതിനാല്‍ ടാങ്കിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

കണ്ടെയ്നര്‍ നീക്കലിനൊപ്പം മലിനീകരണ നിയന്ത്രണ നടപടികളും തുടങ്ങും. കപ്പല്‍ വീണ്ടെടുക്കല്‍ ഉള്‍പ്പെടെ നടപടികളിലേക്ക് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം നീങ്ങും.

എണ്ണടാങ്കുകള്‍ക്ക് സമീപമാണ് കണ്ടെയ്‌നറുകള്‍ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ അത്യന്തം ദുഷ്‌കരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കപ്പല്‍ ഉടമകള്‍ നല്‍കുന്ന വിവരമനുസരിച്ച് 157 കണ്ടെയ്‌നറുകളില്‍ വെടിമരുന്ന് ഉള്‍പ്പെടെ അപകടകരമായ വസ്തുക്കളുണ്ട്.

തീപിടിക്കുന്ന വസ്തുക്കളെ അടിസ്ഥാനപ്പെടുത്തി വിവിധ വിഭാഗങ്ങളായാണ് രക്ഷാപ്രവര്‍ത്തനത്തെ വേര്‍തിരിച്ചിരിക്കുന്നത്. ഓരോ തരത്തിലുള്ള തീ നിയന്ത്രിക്കുന്നതിനും വ്യത്യസ്ത മാര്‍ഗങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്.