21
Jan 2025
Fri
21 Jan 2025 Fri
Adv Shibu meeran

ജിദ്ദ: ലോകം മുഴുക്കെ മനുഷ്യര്‍ ജീവന്‍ നില നിര്‍ത്താന്‍ പ്രയാസപ്പെട്ടിരുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലും യാതൊരു ദാക്ഷ്യണ്യവുമില്ലാതെ അഴിമതി നടത്തി തടിച്ചു കൊഴുക്കുകയുമായിരുന്നു സിപിഎമ്മും പാര്‍ട്ടി നേതാക്കളുമെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാന്‍ പറഞ്ഞു.  ഈയിടെ പുറത്തു വന്ന ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ കോവിഡ് കിറ്റുകള്‍ വാങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത് അതാണെന്നും ഇത്രയും അഴിമതിയില്‍ മുങ്ങി കുളിച്ച ഒരു സര്‍ക്കാരിനെ ഇനിയും തുടരാന്‍ അനുവദിക്കണോയെന്ന് കേരളത്തിലെ ജനം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ സ്‌നേഹ വിരുന്ന് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ഷിബു മീരാന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നു മാസമായി ജിദ്ദ കെഎംസിസി യുടെ കുടുംബ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിന്‍ വന്‍ വിജയമാക്കിയ കോര്‍ഡിനേറ്റര്‍മാര്‍ക്കും വിവിധ കമ്മിറ്റി ഭാരവാഹികള്‍ക്കും , ജിദ്ദ കണ്ടതില്‍ ഏറ്റവും വലിയ ജനാവലിയെ പങ്കെടുപ്പിച്ചു നടത്തിയ വടം വലി മത്സര വളണ്ടിയര്‍ & എക്‌സിക്യൂഷന്‍ ടീമിനും വേണ്ടിയാണ് സ്‌നേഹ വിരുന്ന് ഒരുക്കിയത്. ജിദ്ദ കെ എം സി സി നടത്തിയ വടം വലി മത്സരത്തിന്റെ സംഘാടനത്തെ പ്രശംസിച്ചു ആശംസകള്‍ അര്‍പ്പിച്ചു ദേശീയ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സികെ ശാക്കിര്‍ സംസാരിച്ചു.

19,000 ത്തോളം മലയാളി പ്രവാസി കുടുംബങ്ങളെ ജിദ്ദ കെഎംസിസി കാരുണ്യ ഹസ്തം സുരക്ഷാ പദ്ധതിയിലും സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയിലും അംഗങ്ങളാക്കിയ മുഴുവന്‍ കോര്‍ഡിനേറ്റര്‍മാരെയും ജില്ലാ, ഏരിയ, മണ്ഡലം , പഞ്ചായത്ത് ഭാരവാഹികളെയും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അനുമോദിച്ചു.

ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തിയ യഥാക്രമം മഹ്ജര്‍ ഏരിയ , അല്‍ സാമിര്‍ ഏരിയ, മലപ്പുറം മുന്‍സിപ്പാലിറ്റി, ജാമിഅ കുവൈസ ഏരിയ, കണ്ണൂര്‍ ജില്ല, ഹയ്യ് സഫ ഏരിയ, കൂട്ടിലങ്ങാടി പഞ്ചായത്ത്, സനാഇയ്യ ഏരിയ, വണ്ടൂര്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ മൊമെന്റോ നല്‍കി ആദരിച്ചു.

ജിദ്ദ അല്‍റുസൂക് സ്റ്റേഡിയത്തില്‍ ജിദ്ദ കെഎംസിസി സംഘടിപ്പിച്ച അന്താരാഷ്ട്ര വടം വലി വന്‍ വിജയമാക്കിയ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കായിക വിഭാഗം , മത്സരത്തിന്റെ വളണ്ടിയര്‍മാര്‍ , സാങ്കേതിക പ്രവര്‍ത്തകര്‍, ലോജിസ്റ്റിക്, സോഷ്യല്‍ മീഡിയ വിഭാഗം, മുഴുവന്‍ എക്‌സിക്യൂഷന്‍ ടീമിനെയും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

ജിദ്ദയിലെ പ്രമുഖ ഗായകര്‍ അവതരിപ്പിച്ച ഗാന മേള വിരുന്നിന് കൊഴുപ്പേകി

ആക്ടിങ് പ്രസിഡണ്ട് റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.പി മുസ്തഫ സ്വാഗതവും പറഞ്ഞു. നിസാം മമ്പാട്, ഇസ്മായില്‍ മുണ്ടക്കുളം, ഷൌക്കത്ത് ഞാറക്കോടന്‍, എ.കെ ബാവ സംസാരിച്ചു,

നാസര്‍ വെളിയങ്കോട്, ഇസ്ഹാഖ് പുണ്ടോളി , ശിഹാബ് താമരക്കുളം , നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, ലത്തീഫ് കാളരാന്തിരി, ഹസന്‍ ബത്തേരി, ജലാല്‍ തേഞ്ഞിപ്പലം, സുബൈര്‍ വട്ടോളി, സാബില്‍ മമ്പാട്, അഷ്റഫ് താഴേക്കോട്, സിറാജ് കണ്ണവം, സകീര്‍ നാലകത്ത്, ലത്തീഫ് വെള്ളമുണ്ട, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.