26
Jun 2024
Fri
26 Jun 2024 Fri
malappuram remote control gate death

മലപ്പുറം: പേരക്കുട്ടിയുടെ ദുരന്തവാര്‍ത്തയറിഞ്ഞെത്തിയ മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു. (The grandmother who came to see the body of the dead child trapped inside the gate died of a heart attack) തിരൂര്‍ വൈലത്തൂരില്‍ ഓട്ടോമാറ്റിക്ക് ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ച ഒമ്പതുകാരന്റെ മൃതദേഹം കാണാനെത്തിയ ചെങ്ങണക്കാട്ടില്‍ സ്വദേശി ആസിയ (55) ആണ് ഹൃദയാഘാതം മൂലംമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസിയയുടെ മൂത്ത മകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ഇന്നലെ ആണ് മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ ആസ്യ കുഴഞ്ഞുവീഴുകയായിരുന്നു.

അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ വൈലത്തൂരിലെ ക്ലിനിക്കിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എല്ലാവരും ഹജ്ജിനു പോയതിനാൽ അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടിൽ ആരും ഇല്ലായിരുന്നു.

തിരൂര്‍ ആലിന്‍ ചുവട് എം.ഇ.ടി സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് സിനാന്‍.