03
Apr 2024
Fri
03 Apr 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികളും മരിച്ചു.
കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20) ആണ് എറ്റവും ഒടുവിൽ മരണത്തിനു കീഴടങ്ങിയത്. ഇതോടെ അപകടത്തിൽപ്പെട്ട മൂന്ന് പേരും മരണത്തിന് കീഴടങ്ങി. നേരത്തെ ഒഴുക്കില്‍പ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബാദുഷയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപതിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേര്‍ ഉടൻ മരിച്ചു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക