തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; കാരണം ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ കൊടിയ പീഡനമെന്ന് ബന്ധുക്കള്‍
|
തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹാന ആത്മത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കള്‍. ഇന്നലെയാണ് 22 കാരിയായ ഷഹാന ജീവനൊടുക്കിയത്.
ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുഖത്തും കൈകളിലും പരിക്കേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടുമാസമായി ഷഹാന ഭര്‍ത്താവ് നൗഫലുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. രണ്ടു വീട്ടുകാര്‍ക്കും ഇടയിലുള്ള സാമ്പത്തിക അന്തരം ചൂണ്ടിക്കാട്ടി ഭര്‍തൃമാതാവ് പരിഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റുതുടങ്ങിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഗര്‍ഭിണിയായിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നതെന്നും ബന്ധുക്കള്‍
ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍, ഷഹന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണംനടത്തും. കൂടുതല്‍ ബന്ധുക്കളുടെ മൊഴിയെടുക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം പ്രതിചേര്‍ക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് കടക്കും.





