ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്ന വഞ്ചിനാട് ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ കോടികളുടെ തിരിമറി. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിക്ഷേപകരുടെ 54 കോടിയോളം രൂപ തട്ടിയെടുത്താണ് പ്രാഥമിക നിഗമനം.
|
ബാങ്കില്‍ വലിയ തട്ടിപ്പ് നടന്നതായാണ് നിക്ഷേപകരുടെ പരാതി. മുതലും പലിശയും ലഭിക്കാതായതോടെയാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഘം പ്രസിഡന്റ് വള്ളക്കടവ് പൊന്നറനഗറില്‍ വിജയകുമാര്‍, ബ്രാഞ്ച് മാനേജര്‍ ഗോപകുമാര്‍, സെക്രട്ടറി ശ്രീകല എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
ഈഞ്ചക്കല്‍, നെടുമങ്ങാട്, നേമം എന്നിവിടങ്ങളില്‍ സംഘത്തിന് ബ്രാഞ്ചുകള്‍ ഉണ്ട്. ഏഴുമാസംമുമ്പ് ഈഞ്ചക്കിലെ പ്രധാന ഓഫീസില്‍ നിക്ഷേപകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു.
ബിജെപിയുടെ സഹകാര്‍ ഭാരതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പിടിയിലായ വിജയകുമാര്‍. ഒരു ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘത്തില്‍നിന്ന് 30 ലക്ഷത്തോളം രൂപ പലരുടെയും പേരിലായി വായ്പ എടുത്തുവെന്നും തിരിച്ചടച്ചിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു.
അപേക്ഷകരുടെ രേഖകള്‍ ഉപയോഗിച്ച് ഭരണസമിതി അംഗങ്ങള്‍തന്നെ വായ്പ തരപ്പെടുത്തിയതായും പരാതിയുണ്ട്.


