|
ന്യൂ ഡൽഹി: മലയാളിയടക്കം മൂന്ന് സിവിൽ സർവീസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഡൽഹിയിൽ 13 സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്‌മെന്റുകൾ അടച്ചുപൂട്ടി. ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെതാണ് നടപടി.
വിദ്യാര്‍ത്ഥികള്‍ മരിച്ച ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. ബേസ്‌മെന്റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്റെ പരിശോധന റിപ്പോര്‍ട്ട് ഡൽഹി പൊലീസിന് കൈമാറി.
വിവിധ കോച്ചിങ് സെന്ററുകളില്‍ ഇന്നും പരിശോധന തുടരുമെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 13 കോച്ചിങ് സെന്ററുകളിലെ ബേസ്‌മെന്റ് സീല്‍ ചെയ്തു. പാര്‍ക്കിങ്ങിനും സ്റ്റോര്‍ റൂമിനുമായിട്ടുള്ള ബേസ്‌മെന്റ് നിരവധി പരിശീലന കേന്ദ്രങ്ങള്‍ അനധികൃതമായി ലൈബ്രറിയും ക്ലാസ് റൂമുമാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി സ്വദേശിയടക്കം മൂന്ന് പേരാണ് കേന്ദ്രത്തിൽ വെള്ളം കയറി മരിച്ചത്. ഓൾഡ് രാജേന്ദ്രർ നഗറിലെ പരീക്ഷാകേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളെ കാണാതായെന്നും പരാതിയുണ്ട്. ഓടകൾ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്.
three aspirants died due to flooding at a coaching centre basement Live updates





