22
Sep 2022
Mon
22 Sep 2022 Mon

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ തള്ളി. കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഓട്ടോ ഡ്രൈവർ വിനോദ് കുമാർ, ഭാര്യ നിത്യ, മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 21 മുതൽ ഭർത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു പ്രകാശിന്റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിത്യയുമായി ഏറെ നേരം പ്രകാശ് സംസാരിച്ചിരുന്നതായി കണ്ടെത്തി.

 

അന്വേഷണം തങ്ങളിലേക്ക് നീങ്ങുന്നത് അറിഞ്ഞതോടെ വിനോദും നിത്യയും വില്ലേജ് ഓഫിസറിന് മുന്നിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. വില്ലേജ് ഓഫിസർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. പൊലീസ് വിശദീകരണം ഇങ്ങനെ: സംഭവ ദിവസം പ്രകാശ്, വിനോദ് കുമാറിനൊപ്പം അയാളുടെ വീട്ടിലെത്തി മദ്യപിച്ചു. മദ്യ ലഹരിയിലായതോടെ വിനോദ് കുമാർ പ്രകാശിൻറെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ നിത്യയും ഇതിന് സഹായിച്ചു.

 

പിന്നീട് ഓട്ടോഡ്രൈവറും സുഹൃത്തുമായ രമേശിനെ വിളിച്ചുവരുത്തി. മൂവരും ചേർന്ന് രാത്രി ഓട്ടോയിൽ മൃതദേഹം കയറ്റി ഉത്തമപാളയം ബൈപ്പാസ് റോഡിലെ മുല്ലപ്പെരിയർ കനാലിൽ തള്ളുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കനാലിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കണ്ടെത്താനായില്ല.