വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തില്‍(വാതക ശ്മശാനം) അശ്രദ്ധമായി വാതകം തുറന്നുവിട്ടതിനെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്കു പൊള്ളലേറ്റു. പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കല്‍ വാതക ശ്മശാനത്തില്‍ തിങ്കള്‍ ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം.
|
വയോധികയുടെ കൊച്ചുമക്കളായ റാന്നി പുതമണ്‍ പുത്തന്‍പുരയ്ക്കല്‍ ജിജോ (39), തോട്ടമണ്‍ മേപ്രത്ത് രാജേഷ് (37), ഇവരുടെ സുഹൃത്ത് പ്രദീപ് എന്നിവര്‍ക്കാണു പൊള്ളലേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തോട്ടമണ്‍ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്‌കാരത്തിനിടെയാണ് അപകടം. മൃതദേഹം ചൂളയില്‍ വച്ച ശേഷം അഗ്‌നി പകരുന്നതിന് ജിജോ കര്‍പ്പൂരം കത്തിച്ചു വയ്ക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.
ശ്മശാനത്തിലെ ജോലിക്ക് പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ളവര്‍ മദ്യപിച്ചിരുന്നതായും ഇവര്‍ അശ്രദ്ധയോടെ വാതകം തുറന്നു വിട്ടതാണ് അപകടകാരണമായതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
ALSO READ: കോഴിക്കോട്ടെ തിരോധാനക്കേസില്‍ വഴിത്തിരിവ്; യുവാവിനെ കുഴിച്ചുമൂടിയ സുഹൃത്തുക്കള്‍ പിടിയില്‍





