15
Apr 2024
Sun
15 Apr 2024 Sun
iran seized israel ship indian crews

തെഹ്റാന്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പലില്‍ മൂന്ന് മലയാളികള്‍. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി ധനുഷ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് എന്നിവരാണ് കപ്പലിലുള്ളത്. ( three-malayalis-in-israeli-ship-seized-by-iran )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെയാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഇസ്രായേല്‍ എം.എസ്.സി ഏരീസ് എന്ന കപ്പല്‍ നിയന്ത്രണത്തിലാക്കിയത്. ഇതില്‍ 17 ഇന്ത്യന്‍ ജീവനക്കാരുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഹെലികോപ്ടറില്‍ എത്തിയ ഇറാന്‍ സൈന്യം കപ്പല്‍ കീഴടക്കി സ്വന്തം ജലാതിര്‍ത്തിയിലേക്ക് നീക്കിയത്.

കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയര്‍ ആണ് ശ്യാംനാഥ്. ഈ മാസം 16നു നാട്ടില്‍ വരാനിരിക്കുകയായിരുന്നു. പത്തു വര്‍ഷമായി ഇതേ കമ്പനിയുടെ കപ്പലുകളിലാണ് സുമേഷ് ജോലി ചെയ്യുന്നത്. സുമേഷ് എട്ടു വര്‍ഷമായി ഈ കപ്പലിലുണ്ട്.

ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇറാനിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക