30
Sep 2024
Fri
30 Sep 2024 Fri
Suresh Gopi Thrissur pooram

തൃശൂര്‍: പൂരം കലക്കി തിരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്തുന്നതിന് ആംബുലന്‍സില്‍ പൂരപ്പറമ്പിലേക്കെത്തിയതിന് സുരേഷ് ഗോപിക്കെതിരെ പരാതി. (Thrissur Pooram: Complaint against Suresh Gopi being brought in Sevabharati Ambulance) സേവാഭാരതിയുടെ ആംബുലസില്‍ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അത്യാഹിത ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട ആംബുലന്‍സ് അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ കെ സന്തോഷ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റ് വാഹനങ്ങള്‍ക്കൊന്നും പ്രവേശനമില്ലാത്ത സ്ഥലത്തേക്കാണ് അര്‍ധരാത്രിയില്‍ ആംബുലന്‍സില്‍ സുരേഷ് ഗോപിയെത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു.

ALSO READ: കാണാതായ ബാലികയുടെ മൃതദേഹം ജലസംഭരണിയില്‍; ബലാല്‍സംഗം ചെയ്തു കൊന്നുവെന്ന് സംശയം

ആര്‍എസ്എസ് ബന്ധമുള്ള വരാഹി ഏജന്‍സിയുടെ കോര്‍ഡിനേറ്റര്‍ അഭിജിത് നായരാണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചത്. പൂരപ്പറമ്പിലെ ഇടപെടല്‍ ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്‌സാണെന്നാണ് ഉയരുന്ന ആരോപണം. വരാഹിക്ക് വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് ജയകുമാര്‍ എം ആര്‍ അജിത് കുമാറിനെ കണ്ടതെന്നും ആരോപണമുണ്ട്.

രാജ്യം മുഴുവന്‍ ബിജെപിയുടെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്ന സട്രാറ്റജിക്കല്‍ ഏജന്‍സിയാണ് വരാഹി അനലിറ്റിക്‌സ്. വരാഹിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജയകുമാര്‍. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജയകുമാര്‍ തൃശൂരിലുണ്ടായിരുന്നു. വരാഹിയുടെ ആസൂത്രണമാണ് സുരേഷ് ഗോപിയെ തൃശൂരിലെത്തിച്ചതെന്നാണ് സൂചന.

അതേസമയം പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.