30
Jul 2023
Wed
30 Jul 2023 Wed

കൊച്ചി: പ്രവാചകനിന്ദയുടെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടെ രണ്ടാംഘട്ട വിധി ഇന്ന്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് നേതാവ് എം.കെ നാസര്‍, അധ്യാപകന്റെ കൈവെട്ടിയ കേസിലെ സവാദ് ഉള്‍പ്പെടെ 11 പ്രതികള്‍ക്കെതിരായ വിധിയാണ് ഇന്ന് പുറപ്പെടുവിക്കുക. മുഖ്യപ്രതി എം.കെ നാസര്‍, ആക്രമണത്തിന് നേതൃത്വം നല്‍കിയ സവാദ് എന്നിവര്‍ക്കുപുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ്, മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവരാണ് രണ്ടാമത്തെ കുറ്റപത്രത്തിലുള്ള പ്രതികള്‍. ഇവര്‍ക്കെതിരായ വിധിയാണ് ഇന്ന് വരിക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2010 മാര്‍ച്ച് 23 നാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് ടിജെ ജോസഫിന്റെ കൈവെട്ടിയത്. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ വഴിവെച്ച കാരണങ്ങളില്‍ കൈവെട്ട് സംഭവവും ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു.

സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയായി. കൈ വെട്ട് സംഭവത്തെ തുടര്ന്ന് വര്‍ഷങ്ങളോളം ഒളിവില്‍ താമസിച്ച പ്രതികളെ അറസ്റ്റ് ചെയ്താണ് വെവ്വേറെ കുറ്റപത്രം എന്‍.ഐ.എ സമര്‍പ്പിച്ചത്. ആദ്യ ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട് 37 പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 11 പേര്‍ക്ക് ശിക്ഷ വിധിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തു.