യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അസാധാരണമായ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ജീവചരിത്രം ടു ബി ദ ഫസ്റ്റ് പുറത്തിറങ്ങി. 34 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ ഗ്രേം വില്‍സന്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്.
|
ഇന്നത്തെ ദുബൈയെ കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങളിലേക്ക് നയിക്കുന്ന ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ജനിച്ചുവീണത് വെള്ളമോ വൈദ്യുതിയോ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന വീട്ടിലായിരുന്നുവെന്ന് പുസ്തകം വരച്ചുകാട്ടുന്നു.
തന്റെ പിതാവ് ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മഖ്തൂമും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും അടങ്ങുന്ന നേതൃത്വം യുഎഇ രൂപീകരിക്കുന്നത് നിരീക്ഷിച്ചുകൊണ്ടായിരുന്നു ശൈഖ് സായിദിന്റെ വളര്‍ച്ചയും.
യുഎഇയുടെ പ്രതിരോധമന്ത്രിയായി നിയമിതനാവുമ്പോള്‍ ഈ പദവിയിലെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരുന്നു ശൈഖ് മുഹമ്മദ്. ദുബൈ കിരീടാവാകാശിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി മാറി.
ദുബൈ ഭരണാധികാരിയായ മാറിയതോടെ അദ്ദേഹം നടത്തിയ ഭരണപരിഷ്‌കാരങ്ങളിലൂടെ ചെറിയൊരു വ്യാപാര തുറമുഖത്തില്‍ നിന്ന് എമിറേറ്റ് അന്താരാഷ്ട്ര മെട്രോപൊളീറ്റന്‍ നഗരമായി പരിവര്‍ത്തനം ചെയ്തു. 200ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഇന്നവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.
ശൈഖ് മുഹമ്മദിന്റെ ജീവിതത്തിലെ ഇതുവരെയും വെളിച്ചംകാണാത്ത നിരവധി സംഭവങ്ങളാണ് പുസ്തകത്തില്‍ അനാവരണം ചെയ്യുന്നത്. ആ യാത്രയിലെ അനേകം ചിത്രങ്ങളും ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദുബൈയുടെ വളര്‍ച്ചാ തന്ത്രങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. 125 ദിര്‍ഹമാണഅ പുസ്തകത്തിന്റെ വില.






