കോട്ടയം: ഹണിട്രാപ്പിലൂടെ അയല്‍വാസിയായ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ അര്‍ജുന്‍ ഗോപിയുടെ ഭാര്യ ധന്യ അര്‍ജുന്‍ (37) പോലീസില്‍ കീഴടങ്ങി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവിനെയാണ് ധന്യയും ഭര്‍ത്താവും ചേര്‍ന്ന് ഹണിട്രാപ്പില്‍ കുടുക്കിയത്. യുവാവിന്റെ ഭാര്യ എംജി സര്‍വകലാശാലയില്‍ പഠനത്തിനായി എത്തിയപ്പോള്‍ വാടകയ്ക്ക് താമസിച്ചത് ധന്യയുടെ വീടിന് സമീപത്തായിരുന്നു.
|
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഗാന്ധിനഗര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അലന്‍ തോമസ്, ധന്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ എന്നിവരാണു മറ്റു പ്രതികള്‍. ഇവരെ പിടികൂടിയിട്ടില്ല. ഇതിനിടെ ഇന്നലെ ധന്യ ഗാന്ധിനഗര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്രതികളായ ദമ്പതികളുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന യുവാവുമായി ധന്യ സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കൊപ്പം നഗ്‌നചിത്രങ്ങള്‍ എടുത്തെന്നും ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അടുത്ത് ഇടപഴകിയശേഷമായിരുന്നു ധന്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി. ഇങ്ങനെ 61 പവന്‍ സ്വര്‍ണവുമാണ് ധന്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തത്. പരാതിക്കാരന്റെ കൈവശമുള്ള പണം മുഴുവന്‍ തട്ടിയെടുത്തശേഷം പരാതിക്കാരന്റെ ബാങ്ക് ലോക്കര്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും വാങ്ങിയെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടിലേക്കും പണം അയപ്പിച്ചെന്നുമാണ് പരാതി.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണു ധന്യയുടെ നടപടി. ഗര്‍ഭിണിയാണെന്ന കാര്യം പരിഗണിച്ച് കോടതി ധന്യയെ ജാമ്യത്തില്‍ വിട്ടു. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയാണ് ധന്യ.
took nude photo of engineer after establishing friendship woman surrendered in kottayam
Dhanya Arjun (37), the wife of Arjun Gopi, the main accused in the case of honey-trapping a young man from his neighbor, who was robbed of Rs 60 lakh and gold ornaments worth 61 paise, has surrendered to the police. Dhanya and her husband trapped the young man, a software engineer in a US-based company, in a honey-trap. When the young man’s wife came to study at MG University, she lived in a rented house near Dhanya’s house.


