25
Feb 2024
Tue
25 Feb 2024 Tue
TP Case: Attack on Right to Dissent,High Court

കൊച്ചി: ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നു ഹൈക്കോടതി.  വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ടി പി ചന്ദ്രശേഖരനുമായി യാതൊരു ബന്ധവുമില്ലാത്ത വാടക കൊലയാളികളാണ് പ്രതികൾ നിഷ്ഠൂരവും പൈശാചികവുമായ തരത്തിൽ കൊലപാതകം നടത്തിയ ഇവർക്കു ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ എന്ത് കൊണ്ട് ശിക്ഷ ഉയർത്തികൂടെന്നും കോടതി ചോദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ സമർപ്പിച്ച ഹർജിയിൽ  ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തുമടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

ടി പിയുടെ തല റോഡിൽ തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന കെ.കെ കൃഷ്ണൻ്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ദീർഘകാലത്തെ ഗൂഢാലോചനക്ക് ശേഷമാണ് ടി പിയുടെ കൊലപാതകം നടന്നത്. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന വാദത്തിലായിരുന്നു പ്രോസിക്യൂഷൻ കെ കെ കൃഷ്ണൻ്റെ പ്രസംഗം വീണ്ടും പരാമർശിച്ചത്

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ വികാരത്തിൻ്റെ പുറത്തല്ല എന്നതിന് കെ കെ കൃഷ്ണൻ്റെ ഈ പ്രസംഗമാണ് പ്രോസിക്യൂഷൻ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. അതിക്രൂരമായാണ് ചന്ദ്രശേഖരനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. നെഞ്ചിലും, മുഖത്തും, തലയിലും വെട്ടേറ്റിരുന്നു. മുഖം കുടുംബത്തിന് കാണാൻ പറ്റാത്ത തരത്തിൽ വെട്ടിനുറുക്കി. ടി പിയുടെ തല റോഡിൽ തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന കെ.കെ കൃഷ്ണൻ്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തത്. ദീർഘനാളത്തെ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നതിൻ്റെ തെളിവാണിതെന്നും പ്രോസിക്യൂഷൻ വാദിച്ചു.