തിരുവനന്തപുരം: തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍ നടന്ന കോടികളുടെ തിരിമറി സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.(Travancore cooperative society irregularity: Police registered several caese) ബിജെപി സംസ്ഥാന വക്താവായിരുന്ന എം എസ് കുമാര്‍ പ്രസിഡന്റായ സഹകരണ സംഘത്തിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
|
തകരപ്പറമ്പിലെ ഹെഡ് ഓഫിസിനും മണക്കാട് ശാഖയ്ക്കും എതിരായ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോടികളുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഒരാഴ്ചയ്ക്കകം പൊലീസ് റിപ്പോര്‍ട്ട് നല്‍കും.
വായ്പ അനുവദിക്കല്‍, ഏജന്റ് കമ്മീഷന്‍, നിയമബാഹ്യ ഇടപാടുകള്‍ എന്നിവയിലൂടെ 32 കോടി രൂപയിലധികം നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. എം എസ് കുമാര്‍ അടങ്ങുന്ന ഭരണ സമതി അംഗങ്ങളില്‍ നിന്ന് പണം പലിശ സഹിതം ഈടാക്കണമെന്നും സഹകരണ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തലുകള്‍.
ALSO WATCH: ഹേമ കമ്മിറ്റി റിപോർട്ടിലെ ആരോപണം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷ വേണമെന്ന് പൃഥ്വിരാജ്
ഭരണസമിതി ധൂര്‍ത്തും, ഭരണ കെടുകാര്യസ്ഥതയും കാരണം ബാങ്കിന് 29 കോടി രൂപയുടെ മൂല്യശോഷണം ഉണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. കളക്ഷന്‍ ഏജന്റുമാര്‍ക്ക് അനുവാദമില്ലാതെ കമ്മീഷന്‍ നല്‍കിയതുമൂലം ഉണ്ടായ നഷ്ടം 4.11 കോടി രൂപയാണ്. ജാമ്യ വ്യവസ്ഥ പാലിക്കാതെ തോന്നും പോലെ വായ്പ നല്‍കിയതിലൂടെ 19.89 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
കണ്ണമ്മൂല ശാഖയ്ക്ക് എതിരെ മെഡിക്കല്‍കോളജ് പൊലീസും ഒരു കേസ് റജിസ്റ്റര്‍ ചെയ്തു. ഈ ശാഖയ്ക്ക് എതിരെ മാത്രം ഇരുപതോളം പേര്‍ പരാതിയുമായി രംഗത്തുണ്ട്. ശാസ്തമംഗലം ശാഖയില്‍ പണം നിക്ഷേപിച്ചവര്‍ ഇന്ന് മ്യൂസിയം പൊലീസില്‍ പരാതി നല്‍കും. സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ആദ്യ പ്രതികളാക്കി മുന്‍ ഭരണസമിതിയിലെ 11 പേര്‍ക്ക് എതിരെയാണ് എല്ലാ കേസുകളും .
92 നിക്ഷേപകരാണ് പരാതിയുമായി രംഗത്തുള്ളത്. 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. കാലാവധി കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരികെ കിട്ടാതെ വന്നതോടെയാണ് ഇവര്‍ പൊലീസിലും സഹകരണ വകുപ്പിലും പരാതി നല്‍കിയത്.


