23
Dec 2024
Wed
23 Dec 2024 Wed
twist in kozhikkode accident death while shooting reels

കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ വച്ച് രണ്ട് ആഡംബര കാറുകളുടെ ചേസിങ് രംഗം ചിത്രീകരിക്കുന്നതിനിടെ യുവാവ് ഇതിലൊരു വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ഡിഫന്‍ഡര്‍ കാറിടിച്ചാണ് യുവാവ് മരിച്ചതെന്ന് ഡ്രൈവര്‍മാര്‍ മൊഴി തെറ്റാണെന്ന് പോലീസ് കണ്ടെത്തി. ഇന്‍ഷുറന്‍സ് ഇല്ലാത്ത ബെന്‍സ് കാറാണ് വടകര കടമേരി സ്വദേശി ആല്‍വിനെ ഇടിച്ചുതെറിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാറിന് ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതിനാലാണ് ഡിഫന്‍ഡര്‍ കാറാണ് ഇടിച്ചതെന്ന തെറ്റായ വിവരം സംഘം പോലീസിന് നല്‍കിയത്. അതേസമയം റീല്‍സ് എടുത്ത മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായി വെള്ളയില്‍ പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ചത്. വിദേശത്തായിരുന്ന ആല്‍വിന്‍ മെഡിക്കല്‍ ചെക്കപ്പിനായി നാട്ടിലെത്തുകയായിരുന്നു.

ഇതിനിടെ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടം. റോഡിന് നടുവില്‍ നിന്ന് ആല്‍വിന്‍ രണ്ട് വാഹനങ്ങളുടെ ചേസിങ് ഷൂട്ട് ചെയ്യുമ്പോള്‍ ബെന്‍സ് നിയന്ത്രണം നഷ്ടമായി യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടേയും ബന്ധുവിന്റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ: കോഴിക്കോട്ട് പ്രമോഷന്‍ ഷൂട്ടിനിടെ യുവാവ് ആഡംബരവാഹനമിടിച്ചുമരിച്ചു