22
Sep 2022
Mon
22 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തുണ്ടാകുന്ന മുസ്‌ലിംവിരുദ്ധ ട്വീറ്റുകളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നെന്ന് പഠനം. ഇന്ത്യയിൽ മുസ്‌ലിംവിരുദ്ധ പ്രചാരണത്തിന്റെ പ്രധാന കേന്ദ്രമാണ് ട്വിറ്ററെന്നും ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലെ പരമോന്നത മുസ്‌ലിം സഭയായ ഇസ്‌ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയ (ഐസിവി)യുടെ പഠനം വ്യക്തമാക്കുന്നു.

 

ലോകമെമ്പാടുമുള്ള മുസ്‌ലിം ന്യൂനപക്ഷ സമുദായങ്ങളിൽ വിനാശകരമാവുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന്റെ പ്രധാന കേന്ദ്രമായി ട്വിറ്റർ വളർന്നതായും ഇന്ത്യയിലാണ് ഇതേറ്റവും കൂടുതലെന്നും പഠനം പറയുന്നു. ട്വിറ്ററിലെ മുസ്‌ലിം വിരുദ്ധ ഉള്ളടക്കത്തിന്റെ 86 ശതമാനവും ഉണ്ടാവുന്നത് ഇന്ത്യ, അമേരിക്ക, യുകെ എന്നീ രാജ്യങ്ങളിൽ നിന്നാണെന്ന് ഐസിവിയുടെ പഠനത്തിൽ കണ്ടെത്തി.

 

2019 ഓഗസ്റ്റ് 28നും 2021 ഓഗസ്റ്റ് 27നും ഇടയിൽ ട്വിറ്ററിൽ കുറഞ്ഞത് 37,59,180 ഇസ്‌ലാമോഫോബിക് ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടതായി ഐസിവിയുടെ അന്വേഷണത്തിൽ കണ്ടെത്തി. മുസ്‌ലി വിരുദ്ധ വിദ്വേഷ ട്വീറ്റുകളുടെ 55.12%ഉം ഇന്ത്യയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നും ഐസിവി ഗവേഷകർ വ്യക്തമാക്കുന്നു.

 

നാല് പ്രധാന രീതികളിലാണ് ട്വിറ്ററിൽ ഇസ്‌ലാമോഫോബിക് പോസ്റ്റുകൾ ഉണ്ടാവുന്നത്. ഇസ്‌ലാമിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ചുള്ളതാണ് ഒന്നാമത്തേത്. മുസ്‌ലിങ്ങളെ ലൈംഗികാതിക്രമികളായി ചിത്രീകരിച്ചിട്ടുള്ളതാണ് രണ്ടാമത്തേത്. മുസ്‌ലിം കുടിയേറ്റക്കാർ പടിഞ്ഞാറൻ രാജ്യങ്ങളിലെ വെള്ളക്കാരെയും ഇന്ത്യയിലെ ഹിന്ദുക്കളെയും തുരത്തുന്നതായി പ്രചരിപ്പിച്ചിട്ടുള്ളതാണ് മൂന്നാമത്തേതെങ്കിൽ ഹലാലിനെ മനുഷ്യത്വരഹിതമായ ആചാരമായി മുദ്രകുത്തിയുള്ളതാണ് നാലാമത്തേത്.

 

ഇന്ത്യയില്‍ നിന്നുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷം വളർത്തിയതിന്റെ ഉത്തരവാദി ഭരണകക്ഷിയായ ബിജെപിയാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിൽ മുസ്‌ലിങ്ങളോടുള്ള വിദ്വേഷം ബിജെപി സാധാരണമാക്കിയിട്ടുണ്ട്. ഇന്ത്യൻ ട്വിറ്റർ അക്കൗണ്ടുകളിൽ മുസ്‌ലിം വിരുദ്ധ വികാരം വർധിപ്പിച്ചത് അവർക്ക് പൗരത്വം നിഷേധിക്കുകയും പൗരാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന വിവേചനപരമായ നിയമങ്ങളാണെന്നും ഐസിവി കൂട്ടിച്ചേർത്തു.

 

ഇന്ത്യയില്‍ നിന്നുള്ള ട്വിറ്റര്‍ ഉപയോക്താക്കളാണ് വിദ്വേഷകരവും മുസ്‌ലിങ്ങളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ട്വീറ്റുകളില്‍ പകുതിയിലേറെയും പോസ്റ്റ് ചെയ്യുന്നതെന്നും ഇന്ത്യയിലെ ഓൺലൈൻ വിദ്വേഷവും ഓഫ്‌ലൈൻ വിദ്വേഷ കുറ്റകൃത്യങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നും ഐസിവി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ട്വിറ്റർ പോലുള്ള സോഷ്യൽ