|
മുംബൈ: അന്താരാഷ്ട്ര വനിതാദിനത്തിൽ ഹോളിയോടനുബന്ധിച്ച് വൈവാഹിക പോർട്ടലായ ഭാരത് മാട്രിമോണി പുറത്തിറക്കിയ പരസ്യവീഡിയോ വിവാദമാക്കി സംഘ്പരിവാർ ട്വിറ്റർ ഹാൻഡിലുകൾ. പരസ്യം ഹോളിക്കെതിരെ ആണെന്നും അതുവഴി ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി.
നിരവധി സ്ത്രീകൾ ഹോളിക്കിടെയുണ്ടായ ഉപദ്രവങ്ങൾ മൂലം ആഘോഷങ്ങൾ അവസാനിപ്പിച്ചു. ഈ ഹോളി ആഘോഷത്തിൽ സ്ത്രീകളെ സുരക്ഷിതരരാക്കണമെന്നുമായിരുന്നു 75 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യ വീഡിയോ പങ്കുവച്ച് ഭാരത് മാട്രിമോണിയൽ സൈറ്റ് ട്വിറ്ററിൽ കുറിച്ചത്. മുഖത്ത് മുഴുവൻ ചായം പൂശി ഹോളി ആഘോഷിക്കുന്ന യുവതിയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. ആഘോഷം കഴിഞ്ഞ് മുഖത്തെ ചായം കഴുകിക്കളയുമ്പോൾ കണ്ണിൽ മുറിവേറ്റ പാടുകൾ പ്രത്യക്ഷപ്പെടുകയാണ്. ചില നിറങ്ങൾ എളുപ്പം കഴുകി കളയാനാകില്ലെന്ന് ഈ സമയം സ്‌ക്രീനിൽ കാണിക്കുന്നു. ഹോളിക്കിടെയുണ്ടാകുന്ന പീഡനങ്ങൾ വലിയ മുറിവാണെന്നും പറയുന്നു.
പരസ്യം ഹോളിക്കെതിരെയാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എത്രയും വേഗം പരസ്യം നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നു. ഭാരത് മാട്രിമോണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബഹിഷ്‌കരണ ക്യാമ്പയിനും വ്യാപകമാണ്. അതേസമയം, ഹോളി ഏതുവിധത്തിലാണ് ഹിന്ദു ആഘോഷമാകുന്നതെന്നും ഇതെങ്ങിനെയാണ് ഹിന്ദു വിരുദ്ധം ആകുന്നതെന്നും ഒരു ഭാഗം ട്വിറ്റർ ഉപഭോക്താക്കൾ തിരിച്ചുചോദിക്കുന്നുമുണ്ട്.
This Women’s Day & Holi, let’s celebrate by creating safer and more inclusive spaces for women. It’s important to acknowledge the challenges that women face in public spaces and create a society that truly respects their well-being – today & forever.#BharatMatrimony #BeChoosy pic.twitter.com/9bqIXZqaXu
— Bharatmatrimony.com (@bharatmatrimony) March 8, 2023





