21
May 2025
Sun
21 May 2025 Sun
Punjab Police

ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അതിര്‍ത്തിയ്ക്ക് സമീപത്ത് നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി. (Two Pakistani spies arrested in Punjab) പഞ്ചാബ് പൊലീസാണ് ഇവരെ വലയിലാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം രാജസ്ഥാനില്‍ നിന്ന് ഒരാളെ പിടികൂടിയിരുന്നു. ഇയാള്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ പാകിസ്താന് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു.

പഞ്ചാബില്‍ പിടിയിലായവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വ്യോമസേനാ താവളത്തിന്റെയും സൈനിക നീക്കങ്ങളുടെയും ചിത്രങ്ങളുമെടുത്ത് പാകിസ്താന് കൈമാറുകയാണ് ചെയ്തിരുന്നത്. രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.

ALSO READ: വീണ്ടും പാകിസ്താന് വേണ്ടി ചാരപ്പണി; രാജസ്ഥൻ സ്വദേശി അറസ്റ്റിൽ; മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് രണ്ട് ചാരന്മാർ | Pak Spy Arrested

ഇന്നലെ പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിര്‍ത്തി കടന്നതിനെ തുടര്‍ന്നായിരുന്നു പാക് ജവാനെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തത്. ഇത് പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍, ജവാനെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് പിടികൂടിയെന്നാണ് പാക് വാദം. ബഹാവല്‍നഗര്‍, ഡോംഗ ബോംഗ സുഖന്‍വാല ചെക്ക്പോസ്റ്റിനടുത്തുനിന്നാണ് റേഞ്ചറെ പിടികൂടിയതെന്നാണ് പാകിസ്താന്‍ പറയുന്നത്.

ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ഒരാഴ്ചയിലേറെയായി പാകിസ്ഥാന്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടെയാണ് പാക് ജവാന്‍ പിടിയിലായിരിക്കുന്നത്. പിടിയിലായ പാക് റേഞ്ചറെ ബിഎസ്എഫ് ചോദ്യം ചെയ്ത് വരികയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക