22
Feb 2025
Tue
22 Feb 2025 Tue
two youths drown in Anayirangal Dam

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെംബര്‍ ജയ്‌സണ്‍, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാച്ചറുടെ കണ്ണുവെട്ടിച്ചാണ് ഇരുവരും ഡാമിലിറങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം ജെയ്‌സണും ബിജുവും രണ്ടു സുഹൃത്തുക്കളും ഡാമില്‍ എത്തിയിരുന്നു. എന്നാല്‍ ഡാം വാച്ചര്‍ ഇവരെ മടക്കി അയച്ചു. പിന്നീട് രണ്ടു സുഹൃത്തുക്കളെ പൂപ്പാറയില്‍ ഇറക്കിയ ശേഷം ജയ്‌സണും ബിജുവും വീണ്ടും ഡാമിലെത്തുകയും വാച്ചര്‍ കാണാതെ ഡാമില്‍ ഇറങ്ങുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച രാവിലെ തേയിലത്തോട്ടത്തില്‍ എത്തിയ തൊഴിലാളികള്‍ ഡാമിന്റെ സമീപത്തു നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും തിരച്ചിലില്‍ ചെരുപ്പും വസ്ത്രങ്ങളും ലഭിക്കുകയുമായിരുന്നു. ഇതോടെയാണ് ഡാമില്‍ ആള്‍ പോയിട്ടുണ്ടെന്നു ബോധ്യപ്പെടുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക