16
Jun 2024
Sat
16 Jun 2024 Sat
Commrades attend the funeral of killed Hezbollah fighter Wehbi Mohammed Ibrahim, in the village of Kfar Kila in southern Lebanon

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുഎസ് സൈനിക ശക്തി ഇസ്രായേല്‍-ലബ്‌നാന്‍ അതിര്‍ത്തിയിലേക്ക് വിന്യസിക്കുന്നതായി റിപോര്‍ട്ട്.(U.S. Deploys Warships In Mediterranean Sea As Biden Prepares For Israel-Hezbollah War)  അത്യാവശ്യ ഘട്ടം വന്നാല്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്താണ് യുഎസ് നീക്കമെന്ന് എന്‍ബിസി റിപോര്‍ട്ട് ചെയ്തു. അമേരിക്കന്‍ യുദ്ധക്കപ്പല്‍ യുഎസ്എസ് ഓക്ക് ഹില്ലും 24ാം മറൈന്‍ സൈനിക ബറ്റാലിയനും മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങിയതായും റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വരും ദിവസങ്ങളില്‍ ഇസ്രായേല്‍ ലബ്‌നാനിലേക്ക് കരയാക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് അമേരിക്കന്‍ നീക്കം. കഴിഞ്ഞയാഴ്ച ലബനാന്‍ അതിര്‍ത്തിയില്‍ നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങളും വിഡിയോയും ഇസ്രായേല്‍ സൈന്യം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലബ്‌നാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ സൈന്യം ജൂണ്‍ മധ്യത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
Smoke rises from an Israeli strike against a Hezbollah target

ഇരു ഭാഗത്തും അതിര്‍ത്തിക്കുള്ളിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. അതിര്‍ത്തിയില്‍ ഇസ്രായേല്‍ ചാര ഉപകരണങ്ങള്‍ തകര്‍ക്കുന്നതിന്റെയും രക്ഷ തേടി ഇസ്രായേല്‍ സൈനികര്‍ പരക്കം പായുന്നതിന്റെയും ദൃശ്യങ്ങള്‍ ഹിസ്ബുല്ല പുറത്തുവിട്ടു.

അതിനിടെ ലബനാന്‍ യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് തെക്കന്‍ ലബനാന്‍, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അഭയാര്‍ഥി സെറ്റില്‍മെന്റുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ജര്‍മനിയും നെതര്‍ലന്‍ഡ്‌സും പൗരന്‍മാരോട് ലബനാന്‍ വിടാന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ലബ്‌നാനിലുള്ള തങ്ങളുടെ 20,000ഓളം വരുന്ന പൗരന്മാരെ ഒഴിപ്പിക്കാന്‍ കാനഡയും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഹിസ്ബുല്ലയെ തൊട്ടാല്‍ വിവരമറിയുമെന്ന് ഇറാന്‍
Iran's UN ambassador, Amir Saeid Iravani, addresses the United Nations Security Council

ലബ്‌നാനില്‍ ഹിസ്ബുല്ലയ്‌ക്കെതിരേ പൂര്‍ണ തോതിലുള്ള സൈനിക നീക്കത്തിന്് ഇസ്രായേല്‍ മുതിര്‍ന്നാല്‍ അതൊരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അത്തരമൊരു സാഹചര്യമുണ്ടായാല്‍ സൈനികമായി ഇടപെടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇറാന്‍ പരിഗണിക്കുമെന്ന് ഇറാന്‍ യുഎന്‍ പ്രതിനിധി അമീര്‍ സെയ്ദ് എറവാനി എക്‌സില്‍ കുറിച്ചു.