നിരോധിത വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും ലഭ്യതയ്ക്കായി വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്(വിപിഎൻ)ഉപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി യുഎഇ. നിയമലംഘകർക്ക് അഞ്ചുലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും തടവും ശിക്ഷലഭിക്കും. കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും ശിക്ഷ തീരുമാനിക്കുക.
|
വാട്സ്ആപ്പ്, സ്കൈപ്പ്, ഫേസ്ടൈം, ഡിസ്കോർഡ്, ഐഎംഒ തുടങ്ങിയവ മുഖേന വീഡിയോ, ഓഡിയോ കോൾ ചെയ്യുന്നതിനും ഡേറ്റിങ്, ചൂതാട്ടം എന്നിവയ്ക്കും അശ്ലീലവീഡിയോ മുതലായവ കാണുന്നതിനുമായി വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിലാണ് നടപടി.
കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾക്ക് ആഭ്യന്തര ഉപയോഗങ്ങൾക്കായി വിപിഎൻ അനുവദിച്ചതായി 2016ൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കിയിരുന്നു.
എന്നാൽ നിയമവിരുദ്ധമായി വിപിഎൻ ഉപയോഗിക്കുന്നതിനെതിരേയാണ് അധികൃതർ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.



