UAE Indians E-passport യുഎഇയില്‍ ഇന്ത്യക്കാര്‍ക്കുള്ള പാസ്‌പോര്‍ട്ട് ആധുനികവല്‍ക്കരിക്കുന്നു. ഇനി മുതല്‍ എല്ലാ പാസ്പോര്‍ട്ട് അപേക്ഷകര്‍ക്കും ഇ-പാസ്പോര്‍ട്ടാണ് വിതരണം ചെയ്യുകയെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.
|
ഒക്ടോബര്‍ 28 ന് ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ് ബയോമെട്രിക് വിവരങ്ങള്‍ അടങ്ങുന്ന ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട് ലഭിക്കുക. എന്നാല്‍ ഇതിനായി ബയോമെട്രിക് വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
നിലവില്‍ സാധാരണ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് അത് കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കുന്നതിന് തടസ്സമില്ല. ഇവര്‍ പ്രത്യേകം ഇ-പാസ്പോര്‍ട്ടിന് അപേക്ഷിക്കണമെന്ന് നിര്‍ബന്ധമില്ല. പാസ്പോര്‍ട്ട് അപേക്ഷാനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


