24
Oct 2024
Mon
24 Oct 2024 Mon
UAPA waived against Dominic Martin in Kalamassery blast case

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ കടുത്ത വകുപ്പുകള്‍ ഒഴിവാക്കി. കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനക്കേസില്‍ ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയിരുന്ന UAPA യും ഭീകരപ്രവര്‍ത്തന കുറ്റവുമാണ് ഒഴിവാക്കിയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് കടുത്ത വകുപ്പുകള്‍ പ്രതിക്കെതിരെ ഒഴിവാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംഘം, UAPA വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഭീകരപ്രവര്‍ത്തന കുറ്റവും ഒഴിവാക്കുകയുണ്ടായി. കളമശ്ശേരി സ്‌ഫോടനത്തില്‍ നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് നടപടി.ുകയാണ്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 29ന് രാവിലെ 9.30നാണ് കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേര്‍ക്ക് പരിക്കേറ്റു. തമ്മനം ചിലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് കേസിലെ പ്രതി. UAPA, സ്‌ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

യഹോവ സാക്ഷികള്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും തന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞതിലുമുള്ള പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഇക്കാര്യം അറിയിച്ച് പ്രതി സോഷ്യല്‍മീഡിയയില്‍ വിഡിയോയും പങ്കുവച്ചു.

UAPA waived against Dominic Martin in Kalamassery blast case