ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് വിലക്ക് വിവാദത്തിന് തുടക്കമിട്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ആദരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.(Udupi principal, who stopped girls from wearing Hijab, not to get best teacher award) കുന്ദാപുര പിയു കോളജ് പ്രിന്‍സിപ്പാള്‍ ബിജി രാമകൃഷ്ണയ്ക്ക് ഏറ്റവും മികച്ച പ്രിന്‍സിപ്പാളിനുള്ള പുരസ്‌കാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗം ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.
|
ഈ വര്‍ഷം രണ്ടു പേരെയാണ് ബെസ്റ്റ് പ്രിന്‍സിപ്പാള്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. രാമകൃഷ്ണയ്ക്ക് പുറമേ മൈസൂരു ജില്ലയിലെ സുന്‍സുരൂ പിയു കോളജ് പ്രിന്‍സിപ്പാള്‍ എ രാമഗൗഡയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
2022 ഫെബ്രുവരിയില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ കോളജില്‍ തട്ടമിട്ട് വരുന്നത് തടഞ്ഞു കൊണ്ട് ആദ്യം തീരുമാനമെടുത്തത് പിയു കോളജ് പ്രിന്‍സിപ്പാള്‍ ബിജി രാമകൃഷ്ണ ആയിരുന്നു. തുടര്‍ന്ന് സംഘപരിവാരം വിഷയം ഏറ്റെടുക്കുകയും മുഴുവന്‍ കോളജുകളിലും ഹിജാബ് വിലക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ഇതിനെതിരേ മുസ്ലിം വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തി.
സാങ്കേതിക കാരണങ്ങളാല്‍ ഇപ്പോള്‍ അവാര്‍ഡ് നല്‍കാനാവില്ലെന്ന് ബുധനാഴ്ച്ച വിദ്യാഭ്യാസ വകുപ്പ് വിവരം അറിയിച്ചതായി ബിജി രാമകൃഷ്ണ പറഞ്ഞു. എന്നാല്‍, അവാര്‍ഡ് റദ്ദാക്കിയതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാമകൃഷ്ണയെ ആദരിക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തു വന്നയുടന്‍ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് എസ്ഡിപിഐ ആയിരുന്നു. തുടര്‍ന്ന് മറ്റ് പല സംഘടനകളും പിന്തുണയുമായെത്തി. സോഷ്യല്‍ മീഡിയയില്‍ വിദ്യാഭ്യാസ വകുപ്പിനെതിരേ വ്യാപക വിമര്‍ശനങ്ങളുമുയര്‍ന്നു.
ഹിജാബ് വിലക്ക് പിന്‍വലിക്കുമെന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതേ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിജാബ് വിലക്കിന് കാരണക്കാരനായ പ്രിന്‍സിപ്പാളിന് പുരസ്‌കാരം നല്‍കുന്നത് വലിയ വിമര്‍ശനത്തിനിടയാക്കിയതോടെയാണ് തല്‍ക്കാലത്തേക്കെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറിത്.





