20
Apr 2024
Thu
20 Apr 2024 Thu
laughing gas death

ലണ്ടന്‍: ബ്രിട്ടനിലെ ബെര്‍ക്ക്‌ഷെയറില്‍ 24കാരിയുടെ മരണത്തിലേക്ക് നയിച്ചത് ലാഫിങ് ഗ്യാസിന്റെ (ചിരി വാതകം) അമിതോപയോഗം. ദിവസം രണ്ടോ മൂന്നോ ബോട്ടില്‍ ലാഫിങ് ഗ്യാസ് ആണ് എലന്‍ മെര്‍സര്‍ എന്ന വിദ്യാര്‍ഥി വലിച്ചു കയറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ബെര്‍ക്ക്‌ഷെയര്‍ കോറോണര്‍ കോടതിയെ അറിയിച്ചു. ( UK Student, 24, Dies From Inhaling “Two To Three” Bottles Of Laughing Gas A Day )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഫെബ്രുവരി 9ന് പുലര്‍ച്ചെയാണ് എലന്‍ മെര്‍സര്‍ എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടത്. നടക്കുമ്പോള്‍ മിറഞ്ഞു വീഴാന്‍ പോവുന്നു എന്നതായിരുന്നു പ്രശ്‌നം. വെക്‌സാം പാര്‍ക്ക് ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി പിറ്റേന്ന് അര്‍ധരാത്രിയോടെ മരിച്ചു.

ലാഫിങ് ഗ്യാസ് എന്ന് സാധാരണയായി അറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് ആണ് മരണത്തിന് പ്രധാന ഹേതുവായത്. പള്‍മണറി ത്രോംബോ എംബോളിസം, ഡീപ്പ് വെയിന്‍ ത്രോംബോസിസ്, ദീര്‍ഘകാലത്തെ നൈട്രസ് ഓക്‌സൈഡ് ഉപയോഗം എന്നിവയാണ് മരണകാരണമായതെന്ന് പോസ്റ്റമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.

കടുത്ത ഉല്‍ക്കണ്ഠ അനുഭവിച്ചിരുന്ന മെര്‍സര്‍ റിലാക്‌സേഷന് വേണ്ടിയായിരുന്നു ലാഫിങ് ഗ്യാസ് ഉപയോഗിച്ചതെന്ന് കരുതുന്നു. മരിക്കുമ്പോള്‍ അവര്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് സുഹൃത്ത് അറിയിച്ചു.