07
Sep 2026
Mon
07 Sep 2026 Mon
ukraine-plans-to-legalize-pornography

കീവ്: റഷ്യയുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, പ്രതിരോധ ഫണ്ട് കണ്ടെത്താനായി പോണ്‍ വീഡിയോകള്‍ക്ക്(നീല ചിത്രങ്ങള്‍) നിയമസാധുത നല്‍കാന്‍ ഉക്രൈന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പുതിയ ബില്ലിന് ഉക്രൈന്‍ പാര്‍ലമെന്റ് തത്വത്തില്‍ അംഗീകാരം നല്‍കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ (The Wall Street Journal) റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോണ്‍ വ്യവസായത്തെ നിയമവിധേയമാക്കുന്നതിലൂടെ പ്രതിവര്‍ഷം 2.5 കോടി ഡോളര്‍ (ഏകദേശം 210 കോടിയിലധികം ഇന്ത്യന്‍ രൂപ) നികുതി വരുമാനമായി സമാഹരിക്കാമെന്നാണ് പാര്‍ലമെന്റിലെ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായ യാരോസ്ലാവ് ഷെലെസ്‌നിയാക് ചൂണ്ടിക്കാണിക്കുന്നത്. ഈ തുക ഉപയോഗിച്ച് യുദ്ധമുഖത്ത് റഷ്യക്കെതിരെ ഉപയോഗിക്കാന്‍ 30,000 ഡ്രോണുകള്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

നികുതി നല്‍കിയാല്‍ ജയില്‍, അടച്ചില്ലെങ്കിലും കേസ്!

നിലവിലെ ഉക്രൈന്‍ നിയമപ്രകാരം പോണോഗ്രാഫി നിര്‍മ്മിക്കുന്നതും കൈവശം വെയ്ക്കുന്നതും വിതരണം ചെയ്യുന്നതും ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, ഒണ്‍ലിഫാന്‍സ് (OnlyFans) പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരുടെ എണ്ണം രാജ്യത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2023-ല്‍ മാത്രം 7,900 ഉക്രൈന്‍ സ്വദേശികള്‍ ഒണ്‍ലിഫാന്‍സിലൂടെ 13.1 കോടി ഡോളറിലധികം സമ്പാദിച്ചതായാണ് കണക്ക്.

ALSO READ: കയ്പമംഗലം അപകടം: മരിച്ച എൻജിനീയറിങ് വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; അപകടത്തിന് തൊട്ടുമുൻപ് സംഘർഷം

എന്നാല്‍, ഈ തുകയ്ക്ക് നികുതി അടയ്ക്കാന്‍ മുന്നോട്ടുവരുന്ന ക്രിയേറ്റര്‍മാര്‍ക്ക് നേരെ അഡല്‍റ്റ് കണ്ടന്റ് നിര്‍മ്മിച്ചു എന്ന കുറ്റം ചുമത്തി പോലീസ് കേസ് എടുക്കുന്ന വിചിത്രമായ സാഹചര്യമാണ് നിലവിലുള്ളത്. നികുതി അടച്ചില്ലെങ്കില്‍ നികുതി വെട്ടിപ്പിനും, അടച്ചാല്‍ പോണോഗ്രാഫി നിരോധന നിയമ ലംഘനത്തിനും ക്രിയേറ്റര്‍മാര്‍ കേസുകളില്‍ പെടുന്നു. ഇത് വലിയ അഴിമതിക്കും പോലീസിന്റെ ഭീഷണികള്‍ക്കും വഴിതുറന്നു.

പ്രസിഡന്റിന്റെ വെബ്സൈറ്റിലെ ഹര്‍ജിയും മാറ്റവും

പോലീസ് റെയ്ഡിനിരയായ ഓണ്‍ലി ഫാന്‍സ് ക്രിയേറ്റര്‍ സ്വെറ്റ്ലാന ഡ്വോര്‍നിക്കോവ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ ഹര്‍ജിയാണ് വിഷയത്തില്‍ വഴിത്തിരിവായത്. താന്‍ 9 ലക്ഷം ഡോളറോളം നികുതി അടച്ചിട്ടുണ്ടെന്നും, ഈ തുക യുദ്ധമുഖത്ത് നൂറുകണക്കിന് റഷ്യന്‍ സൈനികരെ വധിക്കാന്‍ തുല്യമായ പ്രതിരോധ ഫണ്ടാണെന്നും, അതിനാല്‍ നികുതിദായകരെ കുറ്റവാളികളായി കാണരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒരാഴ്ചയ്ക്കുള്ളില്‍ 25,000-ത്തിലധികം ആളുകള്‍ ഈ ഹര്‍ജിയില്‍ ഒപ്പുവെച്ചതോടെയാണ് വിഷയത്തില്‍ ഇടപെടാന്‍ സെലെന്‍സ്‌കി നിര്‍ബന്ധിതനായത്. തുടര്‍ന്നാണ് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് എത്തിയത്. ജൂലൈയില്‍ ആദ്യ വായന പൂര്‍ത്തിയാക്കിയ ബില്‍ ഇപ്പോള്‍ രണ്ടാം വായനയ്ക്കായി കാത്തിരിക്കുകയാണ്. ബില്‍ നിയമമാകുന്നതോടെ ഉക്രൈന്റെ യുദ്ധ ഫണ്ടിലേക്ക് വന്‍ തുക ഒഴുകിയെത്തുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

Tags: Ukraine Russia War, Ukraine Legalizes Pornography, Volodymyr Zelenskyy, OnlyFans Ukraine, Ukraine War Drones, World News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക