29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
LOAD SHEDDING

പവര്‍കട്ടും ലോഡ് ഷെഡിങുമില്ലാത്ത 10 വര്‍ഷങ്ങള്‍ എന്നതായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയുടെ പ്രധാന അവകാശവാദങ്ങളില്‍ ഒന്ന്. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വരും മുമ്പ് തന്നെ ഇത് തിരുത്തേണ്ട സ്ഥിതിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം അനിയന്ത്രിതമായി കൂടിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് തുടങ്ങി. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുന്‍പുതന്നെ വടക്കന്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു.

എന്നാല്‍ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ചില നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നുമാണ് കെഎസ്ഇബി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചൂട് തുടര്‍ന്നാല്‍ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങള്‍ രാത്രിയില്‍ ഉണ്ടായേക്കാമെന്നും വിവരമുണ്ട്.

അതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍, വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനം നീട്ടിയതും കെഎസ്ഇബിയ്ക്ക് തിരിച്ചടിയായി. കമ്മീഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം.

ഇടുക്കി ഉള്‍പ്പെടെയുള്ള മിക്ക ഡാമുകളിലും ജലനിരപ്പ് ആശങ്കാ ജനകമാം വിധം കുറഞ്ഞിരിക്കുകയാണ്. ചൂട് ഈ രീതിയില്‍ തുടര്‍ന്നാല്‍, കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement