BUDGET 2024: ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി
|
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആന്ധ്ര പ്രദേശിനും ബിഹാരിനും വാരിക്കോരി വിവിധ പദ്ധതികൾ. NDA ഘടകകക്ഷികൾ ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബജറ്റിൽ ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ബജറ്റ് സംസ്ഥാനത്തിന് 15,000 കോടി രൂപ സൗകര്യമൊരുക്കും, വരും വർഷങ്ങളിൽ അധിക തുക. ഈ സംരംഭങ്ങൾക്ക് ധനസഹായം നൽകാനും പൂർത്തിയാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ബിഹാറിൽ പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, കായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്തെ ഹൈവേകൾക്കായി 26,000 കോടി രൂപ അനുവദിക്കും.
അതേസമയം മോഡി സർക്കാരിൻ്റെ പ്രഥമ ബജറ്റ് അവതരണം തുടങ്ങി. ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് അവതരണത്തിന് ആമുഖമായി നടത്തിയ പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആഗോള സമ്പദ്ഘടന പ്രശ്‌നങ്ങള്‍ നേരിടുന്നു. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായി നേരിടുന്നത്. എന്നാല്‍ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷം കൂടി നീട്ടിയത് വഴി 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.
തൊഴിലും നൈപുണ്യവും സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള അഞ്ച് പദ്ധതികളുടെ പ്രധാനമന്ത്രി പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. ഈ വർഷം വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി 1.54 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇത്തവണത്തേത് ജനകീയ ബജറ്റ് ആയിരിക്കുമെന്നും അമൃത കാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം
പറഞ്ഞിരുന്നു.
2024ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റെന്നും മോദി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


