പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരേ നല്‍കിയ പരാതി തള്ളി അയോധ്യയിലെ കോടതി. (UP court dismisses complaint against Neha Singh Rathore) അയോധ്യയിലെ അഡീഷനല്‍ സിവില്‍ ജഡ്ജും അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമായ എക്ത സിങ് ആണ് പരാതി തള്ളിയത്.
|
പരാതി നിലനില്‍ക്കില്ലെന്നും പരാതി നല്‍കിയയാള്‍ക്ക് അതിനുള്ള നിയപരമായ അധികാരമില്ലെന്നും ജഡ്ജി വിധിച്ചു.
മജിസ്‌ട്രേറ്റിന് സ്വമേധയാ കേസെടുക്കാന്‍ അധികാരം നല്‍കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പ് പ്രകാരമാണ് പരാതി. പഹല്‍ഗാം ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെ തെറ്റായ രീതിയില്‍ ബന്ധിപ്പിച്ചുവെന്നും മനപൂര്‍വ്വം സംഘര്‍ഷം ഇളക്കി വിടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു.
രാജ്യത്ത് ആകെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതും ആഭ്യന്തര യുദ്ധത്തിന് കാരണമാകുന്നതുമാണ് നേഹ സിങിന്റെ കമന്റെന്നും പരാതിയില്‍ പറയുന്നു. ഇത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍പ്പെടുന്നതാണെന്നും സ്വമേധയാ കേസെടുക്കാവുന്നതാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട മാനനഷ്ടക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ രേഖാമൂലമുള്ള പരാതി ഉണ്ടെങ്കില്‍ കേസെടുക്കാവുന്നതാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇങ്ങിനെ പരാതി നല്‍കുന്നതിന് കേന്ദസര്‍ക്കാരില്‍ നിന്നോ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉപാധിയുണ്ട്. എന്നാല്‍, പരാതിക്കാരന്‍ അത്തരമൊരു രേഖ ഹാജരാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ജഡ്ജ് പരാതി തള്ളിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





