29
Dec 2025
Wed
29 Dec 2025 Wed
Minor Girl Allegedly Abducted and Assaulted

യുപിയിലെ സീതാപൂര്‍ ജില്ലയില്‍ 16 വയസ്സുകാരിയെ 22-കാരന്‍ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ 22കാരനായ രഞ്ജിത് പാല്‍ അറസ്റ്റിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ ഒന്നിനാണ് പെണ്‍കുട്ടിയെ കാണാതായത്. ദുബാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ നിന്നാണ് പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് ദുബാര്‍ മേഖലയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

മൊഴിയെടുത്തപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യക്തമായത്. സീതാപൂര്‍ ജില്ലയിലെ സര്‍വ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന രഞ്ജിത് പാല്‍ എന്നയാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നര്‍കി. രണ്ടാഴ്ചയോളം ഇയാള്‍ തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.

ALSO READ: പിണറായിയില്‍ സ്‌ഫോടക വസ്തു കൈയിലിരുന്നു പൊട്ടി സിപിഐഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ബലാത്സംഗ കുറ്റത്തിനും പോക്‌സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ദൂബര്‍ ടൗണില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജയിലിലടച്ചതായി എസ്പി ഓംവീര്‍ സിംഗ് അറിയിച്ചു.

ഗുജറാത്തില്‍ ഏഴ് വയസ്സുകാരിയെ ത്ട്ടിക്കൊണ്ടുപോയി

ഗുജറാത്തിലെ അറ്റ്കോട്ട് ഗ്രാമത്തില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഡിസംബര്‍ 4-നായിരുന്നു സംഭവം. 35-കാരനായ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ഒരു അടിയോളം നീളമുള്ള ഇരുമ്പ് ദണ്ഡ് സ്വകാര്യ ഭാഗങ്ങളില്‍ കയറ്റി ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു.

സംഭവസമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സമയം രാം സിംഗ് എന്നയാള്‍ കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. മകളെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ബോധരഹിതയായി കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടിയെ രാജ്കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.