18
Apr 2024
Thu
18 Apr 2024 Thu
Danielle Ayoka

വാഷിങ്ടണ്‍: തിങ്കളാഴ്ച്ച നടന്ന സൂര്യഗ്രഹണ വേളയില്‍ വിചിത്ര പെരുമാറ്റത്തിലൂടെ ലോകത്തെ ഞെട്ടിച്ച് അമേരിക്കയിലെ നക്ഷത്രഫലപ്രവചനം നടത്തുന്ന യുവതി. (us-astrology-influencer-stabs-partner-to-death-pushes-kids-out-of-moving-car-during-solar-eclipse )
സൂര്യഗ്രഹണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്ന ഡാനിയന്‍ ജോണ്‍സന്‍ പങ്കാളിയെ കുത്തിക്കൊല്ലുകയും ഓടുന്ന കാറില്‍ നിന്ന് രണ്ട് മക്കളെ പുറത്തേക്കെറിയുകയും ശേഷം കാര്‍ അതിവേഗതയില്‍ മരത്തില്‍ ഇടിപ്പിക്കുകയായിരുന്നു. ലോസാഞ്ചലസ് ടൈംസ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈനില്‍ ഡാനിയല്‍ അയോക എന്ന പേരിലാണ് യുവതി അറിയപ്പെട്ടിരുന്നത്. ഓണ്‍ലൈന്‍ വഴി നക്ഷത്ര പ്രവചനം നടത്തുകയും ഓറ ക്ലീനിങ്(ശരീരത്തിന് ചുറ്റും ഉണ്ടെന്ന് പറയപ്പെടുന്ന ഊര്‍ജ വലയം ശുചീകരിക്കുന്ന പ്രക്രിയ) നടത്തുകയും ചെയ്തിരുന്ന യുവതി സൂര്യഗ്രഹണത്തെക്കുറിച്ച് എക്‌സില്‍ ആശങ്ക അറിയിച്ചിരുന്നു. ആത്മീയ യുദ്ധത്തിന്റെ സംഗ്രഹമാണ് സൂര്യഗ്രഹണമെന്നും എല്ലാവരും സ്വയം സംരക്ഷണം ഒരുക്കണമെന്നും അവര്‍ ട്വിറ്ററില്‍ ആഹ്വാനം ചെയ്തിരുന്നു. ലോകം മാറിക്കൊണ്ടിരിക്കുകയാണ്, നിങ്ങള്‍ ഏതെങ്കിലും പക്ഷം സ്വീകരിക്കണമെങ്കില്‍ അതിന്റെ സമയം ഇതാണ്-എന്നും അവര്‍ കുറിച്ചു.

തിങ്കളാഴ്ച്ച അതിരാവിലെയാണ് എയര്‍ഫോഴ്‌സ് ജീവനക്കാരനായിരുന്ന പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി ഡാനിയന്‍ ജോണ്‍സന്‍ കാറില്‍ രക്ഷപ്പെട്ടത്. കൂടെ ഒമ്പത് വയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് പെണ്‍മക്കളും ഉണ്ടായിരുന്നു. കാര്‍ അതിവേഗതയില്‍ ഓടുന്നതിനിടെ മക്കളെ രണ്ട് പേരെയും പ്രധാന റോഡില്‍ വലിച്ചെറിഞ്ഞു. ഇതില്‍ ഒമ്പത് വയസ്സുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. 30 മിനിറ്റിന് ശേഷം കാര്‍ പസിഫിക് കോസ്റ്റ് ഹൈവേയില്‍ മരത്തിലിടിച്ചു തകര്‍ന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലെത്തിയ കാറിന്റെ കൂട്ടിയിടിയില്‍ ജോണ്‍സന്റെ ശരീരം ചിഹ്നഭിന്നമായി.

പോലീസ് നടത്തിയ പരിശോധനയില്‍ കുടുംബം താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റില്‍ രക്തക്കറ കണ്ടെത്തി. 29കാരനായ ജാലന്‍ അലന്‍ ചാനെയുടെ മൃതദേഹം ഇവിടെയാണ് കണ്ടെത്തിയത്. നെഞ്ചത്താണ് കുത്തേറ്റിരുന്നത്.

സൂര്യഗ്രഹണത്തിന് ലോകാവസാനവുമായി ബന്ധമുണ്ടെന്ന അന്ധവിശ്വാസം കൊണ്ട് നടക്കുന്നവര്‍ എല്ലാ കാലത്തമുണ്ടായിരുന്നു. അത്തരം വിശ്വാസത്തിന്റെ ഭാഗമാണോ ഡാനിയന്‍ ജോണ്‍സന്റെ വിക്രിയ എന്ന് അന്വേഷിച്ച് വരികയാണ് പോലീസ്.