വാഷിങ്ടണ്‍: കടുത്ത ഇസ്രായേല്‍ വിമര്‍ശകരയാ റാഷിദ ത്ലൈബിനും ഇല്‍ഹാന്‍ ഉമറിനും യുഎസ് തെരഞ്ഞെടുപ്പില്‍ ജയം.(US election: Ilhan Omar and Rashid Tlaib) ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് ഇരുവരും.
|
മിഷിഗണില്‍നിന്ന് നാലാം തവണയാണ് റാഷിദ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീന്‍ വംശജയാണ് റാഷിദ ത്ലൈബ്.
സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍ മുന്നാം തവണയാണ് യുഎസ് കോണ്‍ഗ്രസിലെത്തുന്നത്. മിനസോട്ടയില്‍നിന്നാണ് ഇല്‍ഹാന്‍ വിജയിച്ചത്. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നവരാണ് റാഷിദ ത്ലൈബും ഇല്‍ഹാന്‍ ഉമറും.
അതേസമയ,ം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ ട്രംപം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. മുന്നൂറിലധികം ഇലക്ടറല്‍ വോട്ടുകള്‍ ഡൊണാള്‍ഡ് ട്രംപ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വിങ് സ്റ്റേറ്റുകളെല്ലാം കമലാ ഹാരിസിനെ കൈവിട്ടു.
ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നടന്ന പ്രസംഗത്തില്‍ ട്രംപ് വിജയപ്രഖ്യാപനം നടത്തി. മുന്‍പില്ലാത്ത വിധം ശക്തമായ ജനവിധിയാണ് അമേരിക്ക സമ്മാനിച്ചിരിക്കുന്നതന്ന് അദ്ദേഹം പറഞ്ഞു. സെനറ്റിലും റിപബ്ലിക്കന്‍മാര്‍ നിയന്ത്രണം നേടി.


