30
Nov 2023
Thu
30 Nov 2023 Thu

രക്ഷാ ദൗത്യം അവസാന ഘട്ടത്തിലേക്ക്; ശുഭ വാര്‍ത്ത ഉടന്‍ (വീഡിയോ കാണാം)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെ്‌റാഡൂണ്‍: ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന സില്‍ക്യാര തുരങ്കം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം അവസാനഘട്ടത്തിലേക്ക്. 41 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് രക്ഷാപ്രവര്‍ത്തക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഗിരീഷ് സിങ് റാവത്ത് പറഞ്ഞു. ഒന്നു രണ്ട് മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ്‌ലൈന്‍ അകത്തേക്ക് ഇറക്കിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്റ്റീല്‍ കഷ്ണങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ എട്ട് മണിയോടെ പുറത്തെത്തിക്കാനാകുമെന്നു പ്രതീക്ഷിരുന്നു. അതിനു സാധിച്ചില്ലെങ്കിലും വൈകാതെ തൊഴിലാളികള്‍ക്ക് അരികിലെത്താന്‍ രക്ഷാ സംഘത്തിനു സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ധ രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്.

എന്നാല്‍ നിര്‍മാണത്തിന്റെ ഡ്രില്ലിങ് മെഷീന്‍ ഇരുമ്പു പാളിയില്‍ ഇടിച്ചതോടെയാണ് ദൗത്യത്തിനു നേരിയ തടസം നേരിട്ടത്. ഇതു മുറിച്ചു നീക്കി ഡ്രില്ലിങ് പുനരാരംഭിച്ചിട്ടുണ്ട്.

ഈ മാസം 12നാണ് തുരങ്കം തകര്‍ന്നു തൊഴിലാളികള്‍ കുടുങ്ങിയത്. 41 പേരെ രക്ഷിക്കാനുള്ള ശ്രമം അന്നു മുതലാണ് തുടങ്ങിയത്. തൊഴിലാളികളുടെ അടുത്തെത്താന്‍ 12 മീറ്റര്‍ കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളു. അതിനിടെയാണ് പുതിയ പ്രതസന്ധി രൂപപ്പെട്ടത്.

അതിനിടെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ പരിചരണത്തിനായി 41 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ഉത്തരകാശിയിലെ ചിന്യാസൗറില്‍ ഓക്‌സിജന്‍ സൗകര്യമുള്ള ബെഡുകള്‍ ഒരൂക്കിയിരിക്കുന്നത്. അതേസമയം കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വിജയത്തിനരികെയെത്തി. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി ഓക്‌സിജന്‍ മാസ്‌ക് ധരിച്ച 21 രക്ഷാപ്രവര്‍ത്തകര്‍ കുഴലില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.