15
Jan 2025
Wed
ഭാര്യയും മക്കളും ഖത്തറിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും കലാ-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായ കോഴിക്കോട് വടകര സ്വദേശി അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍(38) ആണ് മരിച്ചത്. ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
![]() |
|
ഭാര്യ: റോസ്മിയ, മക്കള്‍: സൈനബ്, തമീം.സഹോദരങ്ങള്‍: ഷിയാസ്(ഖത്തര്‍), ഷാമില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.
ALSO READ: വിസിറ്റ് വിസയിൽ ദുബൈയിലെത്തിയ വടകര സ്വദേശി മരിച്ചു