ഐപിഎല്‍ താരലേലത്തില്‍ 13കാരനായ വൈഭവ് സൂര്യവന്‍ശിയെ 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന റിക്കാര്‍ഡ് ഇനി വൈഭവിന്റെ പേരിലാകും. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും രാജസ്ഥാന് റോയല്‍സ് വില കൂട്ടി കുട്ടിതാരത്തെ ടീമിലെത്തിക്കുകയായിരുന്നു.
|
രഞ്ജിയില്‍ ബിഹാറിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ 12 വയസും 284 ദിവസവും മാത്രവുമായിരുന്നു പ്രായം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡും ഇതിലൂടെ വൈഭവിനു ലഭിക്കുകയുണ്ടായി. സെപതംബറില്‍ ആസ്ത്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചാണ് വൈഭവ് രാജ്യാന്തര ശ്രദ്ധ നേടിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


