ലഖ്നൗ: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ വാരണാസി ജില്ലാ കോടതി അനുമതി. ആർക്കിയോളജിക്കൾ സർവേ ഓഫ് ഇന്ത്യക്കാണ് സർവേ നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ഭാഗം ഒഴികെയുള്ളിടത്താണ് സർവേ.
നാല് ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയിലാണ് വിധി.
|
മസ്ജിദിൽ ശിവലിംഗം കണ്ടെന്നും ആരാധനയ്ക്കു അവസരം നൽകണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ആഗസ്ത് നാലിനകം ശാസ്ത്രീയ റിപോർട്ട് സമർപ്പിക്കാൻ എഎസ്ഐയോട് കോടതി ആവശ്യപ്പെട്ടു. പള്ളിയിൽ അംഗ ശുദ്ധി വരുത്തുന്ന ടാങ്കിലെ ജലധാരയാണ് ഹിന്ദുത്വർ ശിവലിംഗം ആണെന്ന് അവകാശപ്പെടുന്നതെന്നു പള്ളി പരിപാലന സമിതി വ്യക്തമാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





