അബൂദബി: ഒരുകാലത്ത് യുഎഇയിലെ പ്രധാന പ്രവാസി വ്യവസായികളിലൊരാളായ അടൂര്‍ സ്വദേശി വേണുബാലന്‍ രവീന്ദ്രന്‍ പിള്ള ഇന്ന് അന്തിയുറങ്ങുന്നത് ഷാര്‍ജയിലെ കടത്തിണ്ണയില്‍. സമ്പന്നകുടുംബത്തില്‍പ്പെട്ട അടൂരിലെ ഈ വയോധികന്‍ ഇന്ന് നാടണിയാന്‍ കനിവ് തേടുകയാണ്. രേഖകള്‍ നഷ്ടപ്പെട്ട്, സിവില്‍കേസില്‍ കുടുങ്ങിപ്പോയതിനാലാണ് ഈ 74 മത്തെ വയസ്സിലും ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് ഷാര്‍ജ റോളയിലുള്ള കടത്തിണ്ണയിലും മറ്റുമായി വേണുബാലന്‍ കഴിച്ചുകൂട്ടുന്നത്. 50 ഡിഗ്രിക്ക് മുകളിലാണ് ഗള്‍ഫില്‍ പലയിടത്തും ഇപ്പോള്‍ വേനല്‍ചൂട്. കൂടാത്തതിന് വിവിധ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ട്.
|
ഒരുകാലത്ത് ഷാര്‍ജയിലെ അറിയപ്പെട്ട സംരംഭകനായിരുന്നു വേണുബാലന്‍ എങ്കില്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാന്‍ അധികൃതരുടെ കനിവ് തേടുകയാണ്. 32 വര്‍ഷം മുമ്പാണ് വേണുബാല ഗള്‍ഫിലെത്തിയത്. ഗള്‍ഫിലെ ഉയര്‍ന്ന തസ്തികളില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന വേണുബാലന്‍, നാലഞ്ചുവര്‍ഷം മുമ്പ് വരെ സംരംഭകന്‍ എന്ന നിലയിലും ഷാര്‍ജയില്‍ സജീവമായിരുന്നു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ സംരംഭവുമായി ബന്ധപ്പെട്ട ഷാര്‍ജ കോടതിയിലുള്ള സിവില്‍ കേസിലും കുടുങ്ങിയതോടെയാണ് വേണുഗോപാല്‍ പെരുവഴിയിലായത്. താമസിക്കാന്‍ ഒരു ഇടംപോലും ഇന്ന് അദ്ദേഹത്തിനില്ല.
നാട്ടിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് വേണുബാലന്‍ഡ. കുടുംബത്തിലും പലരും നല്ല നിലയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ളവരും കുടുംബത്തിലുണ്ട്. നാട്ടില്‍ പോകുന്നത് വരെ തലചായ്ക്കാനൊരു ഇടം എന്നതാണ് ഇപ്പോള്‍ വേണുഗോപാലന്റെ ചെറിയ ആഗ്രഹം. നിയമകുരുക്കള്‍ ഒഴിവാക്കിയാല്‍ മാത്രമെ വേണുബാലന് നാട്ടിലെത്താനാകൂ. അഥിനുള്ള ശ്രമത്തിലാണ് ഷാര്‍ജയിലെ വിവിധ മലയാളി സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും.
Venubalan Raveendran Pillai, a native of Adoor and once one of the leading expatriate in UAE, today in Sharjah street





